സ്വര്‍ണക്കടത്ത്: രണ്ടു പേരെക്കൂടി കസ്റ്റംസ് അറസ്റ്റു ചെയ്തു

അബ്ദുള്‍ ഹമീദ്,അബൂബക്കര്‍ എന്നിവരെയാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.ഇവരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.ഇതോടെ കേസില്‍ 10 പേരെയാണ് കസ്റ്റംസ് ഇതുവരെ അറസ്റ്റു ചെയ്തിരിക്കുന്നത്

Update: 2020-07-17 11:34 GMT

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ രണ്ടു പേരെക്കൂടി കസ്റ്റംസ് അറസ്റ്റു ചെയ്തു.അബ്ദുള്‍ ഹമീദ്,അബൂബക്കര്‍ എന്നിവരെയാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.ഇവരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.ഇതോടെ കേസില്‍ 10 പേരെയാണ് കസ്റ്റംസ് ഇതുവരെ അറസ്റ്റു ചെയ്തിരിക്കുന്നത്.കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍, പി എസ് സരിത്ത് എന്നിവരില്‍ സരിത്തിനെ മാത്രമാണ് ഇതുവരെ കസ്റ്റംസ് അറസ്റ്റു ചെയ്തത്.സ്വപ്‌നയും സന്ദീപും നിലവില്‍ എന്‍ ഐ എയുടെ കസറ്റഡിയില്‍ ആണ്. ഇവരുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന മുറയ്ക്ക് കസ്റ്റംസ് ഇവരെ അറസ്റ്റു ചെയ്തു കസ്റ്റഡിയില്‍ വാങ്ങും.

.കേസില്‍ ആദ്യം അറസ്റ്റിലായ പി എസ് സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്വര്‍ണക്കടത്തിനായി പണം മുടക്കിയ മറ്റു പ്രതികളെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിക്കുന്നത് ഇതു പ്രകാരം നടത്തിയ അന്വേഷണത്തിലാണ് അവസാനം അറസ്റ്റിലായ അബ്ദുള്‍ ഹമീദ്,അബൂബക്കര്‍ എന്നിവര്‍ അടക്കം ഒമ്പു പേര്‍കൂടി പിടിയിലായത്.നേരത്തെ അറസ്റ്റിലായ സെയ്തലവിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് അബ്ദുള്‍ ഹമീദിനെക്കുറിച്ചും അബൂബക്കറിനെക്കുറിച്ചും വിവരം ലഭിക്കുന്നതെന്ന് കസ്റ്റംസ് റിമാന്‍ഡ് റിപോര്‍ടില്‍ വ്യക്തമാക്കുന്നു.ഇവരെ ചോദ്യം ചെയ്തില്‍ നിന്നും വലിയ തോതില്‍ സ്വര്‍ണക്കടത്ത് നടത്തുന്നതിനായി ഗൂഡാലോചന നടത്തിയെന്ന് വിവരം വെളിപ്പെട്ടുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപെടുത്തിയതെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.ഒരു കോടിയോളം രൂപ ഇവര്‍ സ്വര്‍ണക്കടത്തിനായി നിക്ഷേപം നടത്തിയെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.

Tags:    

Similar News