സ്വര്‍ണ്ണക്കടത്ത്: ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ നേരിട്ട് ബന്ധമെന്ന് കസ്റ്റംസ്;22 വരെ റിമാന്റ് നീട്ടി

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനു നേരിട്ട് ബന്ധമുളളതിന്റെ തെളിവുകള്‍ ഉണ്ട്.ഉന്നത പദവിയിലിരിക്കവെ ആളുകള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.ഉന്നത പദവിയില്‍ ഇരിക്കെ സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ സ്വപ്‌നയ്ക്കും മറ്റു പ്രതികള്‍ക്കും ശിവശങ്കര്‍ ചോര്‍ത്തി നല്‍കി. ഇതിലൂടെ രാജ്യസുരക്ഷയക്ക് തന്നെ ഭീഷണിയായ പ്രവര്‍ത്തിയാണ് ഉണ്ടായിരിക്കുന്നത്

Update: 2020-12-08 07:35 GMT

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന് ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ നേരിട്ട് ബന്ധമെന്ന് കസ്റ്റംസ്.കസ്റ്റംസ് അറസ്റ്റു ചെയ്ത ശിവശങ്കറിന്റെ റിമാന്റ് കാലാവധി ഈ മാസം 22 വരെ കോടതി നീട്ടി.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയാണ് ശിവശങ്കറിന്റെ റിമാന്റ് നീട്ടിയത്.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനു നേരിട്ട് ബന്ധമുളളതിന്റെ തെളിവുകള്‍ ഉണ്ട്.ഉന്നത പദവിയിലിരിക്കവെ ആളുകള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.ഉന്നത പദവിയില്‍ ഇരിക്കെ സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ സ്വപ്‌നയ്ക്കും മറ്റു പ്രതികള്‍ക്കും ശിവശങ്കര്‍ ചോര്‍ത്തി നല്‍കി. ഇതിലൂടെ രാജ്യസുരക്ഷയക്ക് തന്നെ ഭീഷണിയായ പ്രവര്‍ത്തിയാണ് ഉണ്ടായിരിക്കുന്നത്.വിദേശ കറന്‍സി കടത്തിലും ശിവശങ്കറിന് പങ്കുണ്ട്.വിദേശ കറന്‍സി കടത്തും സ്വര്‍ണക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി കോടതിയില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.

അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ല. പല ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന നിലപാടാണ് ശിവശങ്കര്‍ സ്വീകരിച്ചതെന്നും.കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്.ഉന്നത സ്വാധീനം ഉള്ള വ്യക്തിയാണ് ശിവശങ്കര്‍ അതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട് ഈ സാഹചര്യത്തില്‍ ശിവശങ്കര്‍ റിമാന്റില്‍ തുടരേണ്ടത് അനിവാര്യാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.തുടര്‍ന്ന് കസ്റ്റംസിന്റെ വാദം പരിഗണിച്ച കോടതി ശിവശങ്കറിന്റെ റിമാന്റ് ഈ മാസം 22 വരെ നീട്ടുകയായിരുന്നു.

Tags:    

Similar News