സ്വര്‍ണക്കടത്ത് കേസ്: രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് പ്രതി സന്ദീപ് നായര്‍; അനുമതി നല്‍കി കോടതി

സന്ദീപ് നായരുടെ റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഹാജരാക്കവെയാണ് 164 വകുപ്പ് പ്രകാരം തന്റെ മൊഴി രേഖപെടുത്തണമെന്ന് സന്ദീപ് നായര്‍ കോടതിയോട് അഭ്യര്‍ഥിച്ചത്.ഇത് സംബന്ധിച്ച് അപേക്ഷ സന്ദീപ് നായര്‍ കോടതിയില്‍ സമര്‍പ്പിച്ചു

Update: 2020-09-30 09:08 GMT

കൊച്ചി: സ്വര്‍ണകടത്ത് കേസില്‍ തന്റെ രഹസ്യമൊ ഴി രേഖപെടുത്തണമെന്ന് പ്രതി സന്ദീപ് നായര്‍ കോടതിയില്‍.ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന സന്ദീപ് നായരുടെ റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഹാജരാക്കവെയാണ് സിആര്‍പിസി164 വകുപ്പ് പ്രകാരം തന്റെ മൊഴി രേഖപെടുത്തണമെന്ന് സന്ദീപ് നായര്‍ കോടതിയോട് അഭ്യര്‍ഥിച്ചത്.ഇത് സംബന്ധിച്ച് അപേക്ഷ സന്ദീപ് നായര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.സന്ദീപ് നായരുടെ അപേക്ഷ സ്വീകരിച്ച കോടതി രഹസ്യമൊഴി രേഖപെടുത്തുന്നതിനായി മജിസട്രേറ്റ് കോടതയില്‍ അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചു.

സിആര്‍പിസി 164 പ്രകാരം തനിക്ക് മൊഴി നല്‍കണമെന്നാണ് സന്ദീപ് നായര്‍ കോടതിയോട് പറഞ്ഞിരിക്കുന്നതെന്ന് സന്ദീപ് നായരുടെ അഭിഭാഷക മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അത് സ്റ്റേറ്റ്‌മെന്റാണോ കുറ്റസമ്മത മൊഴിയാണോ എന്ന് തനിക്കറിയില്ലെന്ന് അഭിഭാഷക പറഞ്ഞു.വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സന്ദീപ് നായരെ കോടതിയില്‍ ഹാജരാക്കിയിരുന്നു.തുടര്‍ന്ന് അപേക്ഷ സംബന്ധിച്ച് കോടതി സന്ദീപിനോട് കാര്യങ്ങള്‍ ആരാഞ്ഞു. ഇതിനു ശേഷമാണ് സന്ദീപിന്റെ ആവശ്യം കോടതി അംഗീകരിച്ചതെന്നും അഭിഭാഷക വ്യക്തമാക്കി. മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കണമെന്ന് നേരത്തെയും സന്ദീപ് തന്നോട് പറഞ്ഞിരുന്നു.കോടതിയുടെ ഉത്തരവ് ലഭിച്ചതിനു ശേഷം തുടര്‍ നടപടിയുമായി മുന്നോട്ടു പോകുമെന്നും സന്ദീപ് നായരുടെ അഭിഭാഷക പറഞ്ഞു. എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ നാലാം പ്രതിയാണ് സന്ദീപ് നായര്‍.സ്വപ്‌ന സുരേഷ്, പി എസ് സരിത്,കെ ടി റെമീസ് അടക്കമുള്ളവരാണ് കേസിലെ മറ്റു പ്രധാന പ്രതികള്‍

Tags:    

Similar News