സ്വര്‍ണക്കടത്ത്: പ്രതി സന്ദീപിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത ബാഗില്‍ ഡയറിയും സര്‍ട്ടിഫിക്കറ്റുകളുമടക്കമുള്ള രേഖകളെന്ന് സൂചന; എന്‍ ഐ എയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു
കേരളത്തിനു പുറത്തുള്ള സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍,വിദേശ കറന്‍സികള്‍,വിവരങ്ങള്‍ രേഖപെടുത്തിയ ഡയറി,ബാങ്ക ്‌ഡെപ്പോസിറ്റ് രേഖകള്‍ അടക്കമുള്ളവയാണ് ബാഗില്‍ ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.ഈ രേഖകള്‍ എന്‍ ഐ എ സംഘം പരിശോധിച്ചുവരികയാണ്.
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ പിടിയിലായ പ്രതി സന്ദീപ് നായരുടെ ബാഗില്‍ നിന്നും നിരവധി നിര്‍ണായ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന.കേരളത്തിനു പുറത്തുള്ള സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍,വിദേശ കറന്‍സികള്‍,വിവരങ്ങള്‍ രേഖപെടുത്തിയ ഡയറി,ബാങ്ക ്‌ഡെപ്പോസിറ്റ് രേഖകള്‍ അടക്കമുള്ളവയാണ് ബാഗില്‍ ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.ഈ രേഖകള്‍ എന്‍ ഐ എ സംഘം പരിശോധിച്ചുവരികയാണ്.
ബാംഗ്ലൂരില്‍ നിന്നും സന്ദീപ് നായര്‍ അറസ്റ്റിലായപ്പോള്‍ ഇയാളില്‍ നിന്നും എന്‍ ഐ എ സംഘം ബാഗും പിടിച്ചെടുത്തിരുന്നു. ഈ ബാഗില്‍ നിര്‍ണായകമായ പല രേഖകളും ഉണ്ടെന്ന് സന്ദീപ് നായിരില്‍ നിന്നും എന്‍ ഐ എ സംഘത്തിന് വിവരം ലഭിച്ചതോടെ ബാഗ് സീല്‍ ചെയ്ത് കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കുകയും ജഡ്ജിയുടെ സാന്നിധ്യത്തില്‍ ബാഗ് തുറന്ന് പരിശോധിക്കണമന്നാവശ്യപ്പെട്ട് അന്വേഷണം സംഘം കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജിയുടെ സാന്നിധ്യത്തില്‍ ഇന്നലെ വൈകുന്നേരം ബാഗു തുറന്നു പരിശോധിച്ചു. വൈകിട്ടു 4 മണിക്കു തുടങ്ങിയ പരിശോധന 7 നാണ് അവസാനിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍, എന്‍.ഐ.എ പ്രോസിക്യൂട്ടര്‍, കോടതി നിയോഗിച്ച പ്രതിഭാഗം അഭിഭാഷക എന്നിവര്‍ സന്നിഹിതരായിരുന്നു.
ബാഗില്‍ നിന്നും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ എന്‍ ഐ എ സംഘം പ്രതി സന്ദീപ് നായരെയും സ്വപ്‌ന സുരേഷിനെയും ചോദ്യം ചെയ്തു വരികയാണെന്നാണ് അറിയുന്നത്്. ഊ മാസം 21 ന് രാവിലെ 11 വരെയാണ് ഇവരെ എന്‍ ഐ എയുടെ കസ്റ്റഡിയില്‍ കോടതി നല്‍കിയിരിക്കുന്നത്.ഒപ്പം കേസിലെ ഒന്നാം പ്രതിയായ സരിത്തിന്റെ അറസ്റ്റ് എന്‍ ഐ എ അന്വേഷണം സംഘം ഇന്നലെ രേഖപെടുത്തിയിരുന്നു. സരിത്തിനെ കസ്റ്റഡിയില്‍ കിട്ടാന്‍ എ ഐ എ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സരിത്തിനെക്കൂടി കസ്റ്റഡിയില്‍ കിട്ടുന്നതോടെ മൂന്നു പ്രതികളെയും എന്‍ ഐ എ സംഘം ഒരുമിച്ച് ചോദ്യം ചെയ്യും.
