തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണം: സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനത്താവളത്തിന്റെ ആസ്തികളും സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് പൊതു താല്‍പര്യത്തിനു വിരുദ്ധം. എയര്‍പോര്‍ട്ട് അതോറിറ്റിയും കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനു നല്‍കിയ ഉറപ്പു ലംഘിച്ചുവെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു

Update: 2019-03-06 14:59 GMT

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനത്താവളത്തിന്റെ ആസ്തികളും സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് പൊതു താല്‍പര്യത്തിനു വിരുദ്ധമാണെന്നും എയര്‍പോര്‍ട്ട് അതോറിറ്റിയും കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനു നല്‍കിയ ഉറപ്പുകളുടെ ലംഘനമാണ് വിമാനത്താവളം കൈമാറ്റമെന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഭൂമി വിമാനത്താവളത്തിലെ സര്‍ക്കാര്‍ വിഹിതമായി കണക്കാക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. പ്രത്യേക കമ്പനി രൂപീകരിക്കുമ്പോള്‍ സര്‍ക്കാരിനെ പരിഗണിക്കുമെന്നും സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുവെന്നും ഉറപ്പു നല്‍കിയിരുന്നുവെന്നും എന്നാല്‍ ഈ ഉറപ്പു ലംഘിച്ചുവെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു 

Tags:    

Similar News