ആദിവാസി ഭൂസമരം; സര്‍ക്കാര്‍ വാക്ക് പാലിക്കണം: എസ്ഡിപിഐ

Update: 2025-05-22 14:50 GMT

മലപ്പുറം: നിലമ്പൂരിലെ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കണമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രതിനിധി സംഘം ആവശ്യപ്പെട്ടു. കലക്ട്രേറ്റ് പടിക്കല്‍ ആദിവാസികള്‍ നടത്തുന്ന രണ്ടാംഘട്ട ഭൂസമരപ്പന്തല്‍ എസ്ഡിപിഐ ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു.60 കുടുംബങ്ങള്‍ക്ക് 50 സെന്റ് വീതം നല്‍കാമെന്ന് സര്‍ക്കാര്‍ നേരത്തെ രേഖാമൂലം ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ സമയപരിധി കഴിഞ്ഞിട്ടും ഇനിയും സമയം വേണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് ആദിവാസി വിഭാഗത്തോട് സര്‍ക്കാര്‍ കാലങ്ങളായി കാണിക്കുന്ന വഞ്ചനയുടെ തുടര്‍ച്ചയാണ്. അടിയന്തിരമായി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടു.



സമരപ്പന്തലിലുള്ള പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു, ബിന്ദു വൈലാശേരി തുടങ്ങിയവരെ എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, ജനറല്‍ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍, സെക്രട്ടറി കെ മുഹമ്മദ് ബഷീര്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ പികെ മുഹമ്മദ് സുജീര്‍, ഇര്‍ഷാദ് മൊറയൂര്‍, കമ്മിറ്റിയംഗം ഹംസ തലകാപ്പ്, മലപ്പുറം മണ്ഡലം പ്രസിഡന്റ് സി പി നസറുദ്ദീന്‍ എന്നിവര്‍ സന്ദര്‍ശിച്ചു ഐക്യദാര്‍ഢ്യം അറിയിച്ചു.





Tags: