മണ്ണിടിച്ചിലിന് സാധ്യത; താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ നിരോധിച്ചു

ചുരത്തിലൂടെ വലിയ വാഹനങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ കടത്തിവിടില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Update: 2019-08-10 02:45 GMT

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ നിരോധിച്ചു. മഴ ശക്തമായതിനെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ചുരത്തിലൂടെ വലിയ വാഹനങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ കടത്തിവിടില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കുറ്റിയാടി ചുരംവഴിയുള്ള ഗാതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ചുരത്തിലെ പക്രന്തളം മുതല്‍ ചുങ്കക്കുറ്റിവരെ കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

വ്യാഴാഴ്ച താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാത്രി 12 മുതല്‍ രാവിലെ ആറുവരെ വാഹന ഗതാഗതം അനുവദിച്ചിരുന്നില്ല. വൈകീട്ട് 6 മുതല്‍ രാവിലെ 6 വരെ വലിയ വലിയ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വലിയ വാഹനങ്ങള്‍ക്കുള്ള നിരോധം പൂര്‍ണതോതിലേക്ക് മാറുന്നതോടെ വയനാട് തീര്‍ത്തും ഒറ്റപ്പെട്ടു. വയനാട്ടില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. 

Tags: