ട്രാക്കില്‍ അറ്റകുറ്റപ്പണി; 14 മുതല്‍ 19 വരെ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

ഇടപ്പള്ളിക്കും ആലുവയ്ക്കുമിടയില്‍ ട്രാക്ക് അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് മാര്‍ച്ച് 14 മുതല്‍ 19 വരെ ഇതുവഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.കായംകുളം-എറണാകുളം സെക്ഷനിലെ ഹരിപ്പാട്-അമ്പലപ്പുഴ റൂട്ടില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ നിലവില്‍ തീവണ്ടികള്‍ക്ക് നിയന്ത്രണമുണ്ട്. 15 വരെയാണ് നിയന്ത്രണം. ഇതിന് പിന്നാലെയാണ് എറണാകുളം-തൃശൂര്‍ സെക്ഷനില്‍ ആലുവക്കും ഇടപ്പള്ളിക്കുമിടയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്

Update: 2020-03-13 07:44 GMT

കൊച്ചി: ഇടപ്പള്ളിക്കും ആലുവയ്ക്കുമിടയില്‍ ട്രാക്ക് അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 14 മുതല്‍ 19 വരെ ഇതുവഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി. കായംകുളം-എറണാകുളം സെക്ഷനിലെ ഹരിപ്പാട്-അമ്പലപ്പുഴ റൂട്ടില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ നിലവില്‍ തീവണ്ടികള്‍ക്ക് നിയന്ത്രണമുണ്ട്. 15 വരെയാണ് നിയന്ത്രണം. ഇതിന് പിന്നാലെയാണ് എറണാകുളം-തൃശൂര്‍ സെക്ഷനില്‍ ആലുവക്കും ഇടപ്പള്ളിക്കുമിടയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു മൂലം നിരവധി ട്രെയിനുകള്‍ വൈകും. എന്നാല്‍ സര്‍വീസുകളൊന്നും റദ്ദാക്കിയിട്ടില്ല.

22653ാം നമ്പര്‍ തിരുവനന്തപുരം സെന്‍ട്രല്‍-ഹസറത് നിസാമുദീന്‍ സൂപ്പര്‍ ഫാസ്റ്റ് 14 ന് തിരുവനന്തപുരത്ത് നിന്നും അരമണിക്കൂര്‍ വൈകി മാത്രമെ പുറപ്പെടുകയുള്ളു.എറണാകുളം ടൗണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഈ തീവണ്ടി 15 മിനിറ്റ് പിടിച്ചിടുകയും ചെയ്യും.22114ാം നമ്പര്‍ കൊച്ചുവേളി-ലോകമാന്യതിലക് ടെര്‍മിനസ് സൂപ്പര്‍ ഫാസ്റ്റ് എക്പ്രസ് 16 ന് കൊച്ചുവേളിയില്‍ നിന്നും അരമണിക്കൂര്‍ വൈകി വൈകി മാത്രമെ പുറപ്പെടുകയുള്ളു.22149ാം നമ്പര്‍ എറണാകുളം-പൂന സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് 17 ന് എറണാകുളത്ത് നിന്നും അരമണിക്കൂര്‍ വൈകി മാത്രമെ പുറപ്പെടുകയുളളു. എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ 15 മിനിറ്റ് പിടിച്ചിടുകയും ചെയ്യും.22655ാം നമ്പര്‍ തിരുവനന്തപുരം സെന്‍ട്രല്‍-ഹസറത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫ്ാസ്റ്റ് എക്‌സ്പ്രസ് 18 ന് തിരുവനന്തപരുത്ത് നിന്നും അരമണിക്കൂര്‍ വൈകി മാത്രമെ പുറപ്പെടുകയുള്ളു. ഇതു കൂടാതെ 15 മിനിറ്റ് എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ പിടിച്ചിടുകയും ചെയ്യും.22114ാം നമ്പര്‍ കൊച്ചുവേളി-ലോകമാന്യതിലക് ടെര്‍മിനസ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് കൊച്ചുവേളിയില്‍ നിന്നും 19 ന് അരമണിക്കൂര്‍ വൈകി മാത്രമെ പുറപ്പെടുകയുള്ളു. എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ 15 മിനിറ്റ് പിടിച്ചിടുകയും ചെയ്യും.

16127ാം നമ്പര്‍ ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സപ്രസ് 14 മുതല്‍ 19 വരെയുള്ള തിയതികളില്‍ ഒരു മണിക്കൂര്‍ 20 മിനിറ്റ് ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിടും.അജ്മീര്‍-എറണാകുളം ജംഗ്ഷന്‍ മരുസാഗര്‍ എക്‌സ്പ്രസ് 15 നും ചെന്നൈ സെന്‍ട്രല്‍ജതിരുവനന്തപുരം സെന്‍ട്രല്‍ എസി എക്‌സപ്രസ് 14നും ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ 14,15,16,17 തിയതികളിലും മാംഗ്ലൂര്‍ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്‌സപ്രസ് 14,15,16,17 തിയതികളിലും മൈസൂര്‍-കൊച്ചുവേളി എക്‌സ്പ്രസ് 14,15,16,17 തിയതികളിലും ബനസ് വാടി-കൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ് 14,16 തിയതികളിലും മുംബൈ സിഎസ്എംടി-കന്യാകുമാരി എക്‌സപ്രസ് 14,15,16,17 തിയതികളിലും ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്് 14,15,16,17 തിയതികളിലും ഹസറത് നിസാമുദീന്‍- തിരുവനന്തപുരം സ്വര്‍ണ ജയന്തി എക്‌സ്പ്രസ് 15 നും പൂന-എറണാകുളം പൂര്‍ണ എക്‌സ്പ്രസ് 16 നും ഹൗറ-എറണാകുളം അന്ത്യോദയ എക്‌സ്പ്രസ് 16 നും ബനസ് വാഡി-എറണാകുളം എക്‌സ് പ്രസ് 17 നും അരമണിക്കൂര്‍ വൈകുമെന്നും ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Tags:    

Similar News