ട്രാക്ക് നവീകരണം: തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

ജൂലൈ ഒമ്പതു മുതല്‍ 14 വരെ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.നാലു പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

Update: 2019-07-08 15:47 GMT

കൊച്ചി : എറണാകുളത്തിനും കുമ്പളത്തിനുമിടയില്‍ ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ജൂലൈ ഒമ്പതു മുതല്‍ 14 വരെ ഇതുവഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.നാലു പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി.ആലപ്പുഴ വഴിയുള്ള 56381ാം നമ്പര്‍ എറണാകുളം-കായംകുളം പാസഞ്ചര്‍, 56382ാം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചര്‍, 66302ാം നമ്പര്‍ കൊല്ലം-എറണാകുളം മെമു,66303 ാം നമ്പര്‍ എറണാകുളം-കൊല്ലം മെമുസര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. 56380ാം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചര്‍ തുറവൂര്‍,കുമ്പളം സ്റ്റേഷനില്‍ 35 മിനുറ്റോളം പിടിച്ചിടുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.

Tags:    

Similar News