ഭര്‍തൃവീട്ടില്‍ കയറ്റണമെന്ന കനകദുര്‍ഗയുടെ അപേക്ഷയില്‍ വിധി ഇന്ന്

പുലാമന്തോള്‍ ഗ്രാമന്യായാലയമാണ് വിധി പറയുക. നേരത്തെ കനകദുര്‍ഗയുടെയും ബന്ധുക്കളുടെയും വാദം പൂര്‍ത്തിയായിരുന്നു. ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലാണ് ഭര്‍തൃവീട്ടുകാര്‍. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിനും തനിക്കും കൗണ്‍സിലിങ് നടത്തണമെന്നാണ് കനകദുര്‍ഗയുടെ ആവശ്യം.

Update: 2019-02-05 02:16 GMT

കോഴിക്കോട്: പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പ്രവേശനം നിഷേധിച്ചത് ചൂണ്ടിക്കാട്ടി ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ നല്‍കിയ അപേക്ഷയില്‍ ഇന്ന് വിധി പറയും. പുലാമന്തോള്‍ ഗ്രാമന്യായാലയമാണ് വിധി പറയുക. നേരത്തെ കനകദുര്‍ഗയുടെയും ബന്ധുക്കളുടെയും വാദം പൂര്‍ത്തിയായിരുന്നു. ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലാണ് ഭര്‍തൃവീട്ടുകാര്‍. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിനും തനിക്കും കൗണ്‍സിലിങ് നടത്തണമെന്നാണ് കനകദുര്‍ഗയുടെ ആവശ്യം.

ഭര്‍ത്താവിന്റെ അമ്മ സുമതിയുടെ ഭാഗത്തുനിന്ന് യാതൊരു പീഡനവുമുണ്ടായിട്ടില്ലെന്നും ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍ പാടില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ പെരിന്തല്‍മണ്ണയിലെ വനിതാ സംരക്ഷണ കേന്ദ്രത്തിലാണ് കനകദുര്‍ഗ താമസിക്കുന്നത്. കനകദുര്‍ഗയെ വധിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതില്‍ പെരിന്തല്‍മണ്ണ പോലിസിന്റെ അന്വേഷണം തുടരുകയാണ്. കനഗദുര്‍ഗയ്ക്ക് പോലിസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

Tags:    

Similar News