വയനാട്ടില്‍ വനപാലക സംഘത്തിന് നേരെ കടുവയുടെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്

കാട്ടുതീ തടയുന്നതിന്റെ ഭാഗമായി പ്രത്യേകമായി വാച്ചര്‍മാരെ വനത്തില്‍ നിരീക്ഷണത്തിന് അയിച്ചിരുന്നു. ഈ സംഘത്തിന് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്.

Update: 2019-03-24 08:54 GMT

പുല്‍പ്പള്ളി: വയനാട് ഇരുളത്ത് കടുവയുടെ ആക്രമണത്തില്‍ മൂന്ന് വനംവകുപ്പ് വാച്ചര്‍മാര്‍ക്ക് പരുക്ക്. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്. ചീയന്പം സ്വദേശി ഷാജനാണ് ഗുരുതരമായി പരുക്കേറ്റത്. ഇദ്ദേഹത്തെ പ്രാഥമിക ചികില്‍സകള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഷാജന്‍ ആദിവാസിയാണ്. ഇയാളുടെ തലക്കാണ് ഗുരുതരമായി പരിക്കേറ്റത്. സ്ഥലത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ഇരുളത്ത് ഇന്ന് രാവിലെ പത്തരക്കായിരുന്നു സംഭവം. കാട്ടുതീ തടയുന്നതിന്റെ ഭാഗമായി പ്രത്യേകമായി വാച്ചര്‍മാരെ വനത്തില്‍ നിരീക്ഷണത്തിന് അയിച്ചിരുന്നു. ഈ സംഘത്തിന് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്.

Tags: