എറണാകുളത്ത് ഇടിമിന്നലേറ്റ് വിദ്യാര്‍ഥി അടക്കം രണ്ട് മരണം

വൈകുന്നേരം 4.45 ഓടെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്തുള്ള തുറസായ സ്ഥലത്ത് മൂവരും നില്‍ക്കുമ്പോഴാണ് ശക്തമായ മിന്നലും ഇടിയും ഉണ്ടായത്. ഇടിമിന്നലേറ്റ ഉടനെ ലിസിയും അനക്സും മുറ്റത്തേക്ക് തെറിച്ച് വീണു. മിന്നലിന്റെ ആഘാതത്തില്‍ പൊള്ളലേറ്റ ആദിയ (ചിന്നു) നിലവിളിച്ചു കൊണ്ട് അയല്‍വാസിയായ പൊന്നമ്മയോട് വിവരം പറഞ്ഞു.ഇവര്‍ ഓടി ചെല്ലുമ്പോള്‍ ലിസിയും അനക്സും അനക്കമറ്റ നിലയില്‍ കിടക്കുവായിരുന്നു

Update: 2019-04-17 15:47 GMT

കൊച്ചി: വേനല്‍മഴക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് എറണാകൂളം മുളന്തുരുത്തിയില്‍ വിദ്യാര്‍ഥി അടക്കം രണ്ട് പേര്‍ മരിച്ചു.മുളന്തുരുത്തി വെട്ടിക്കല്‍ പാമ്പ്രമണ്ടോത്തും കുഴിയില്‍ ജോണിയുടെ ഭാര്യ ലിസി (49) ജോണിയുടെ സഹോദരിയുടെ മകന്‍ അനക്സ് (15) എന്നിവരാണ്മരിച്ചത്. പരിക്കേറ്റ ജോണിയുടെ മകള്‍ ആദിയ ജോണ്‍ (ചിന്നു) (13) വിനെ വിദഗ്ധ ചികില്‍സക്കായി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു.

വൈകുന്നേരം 4.45 ഓടെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്തുള്ള തുറസായ സ്ഥലത്ത് മൂവരും നില്‍ക്കുമ്പോഴാണ് ശക്തമായ മിന്നലും ഇടിയും ഉണ്ടായത്. ഇടിമിന്നലേറ്റ ഉടനെ ലിസിയും അനക്സും മുറ്റത്തേക്ക് തെറിച്ച് വീണു. മിന്നലിന്റെ ആഘാതത്തില്‍ പൊള്ളലേറ്റ ആദിയ (ചിന്നു) നിലവിളിച്ചു കൊണ്ട് അയല്‍വാസിയായ പൊന്നമ്മയോട് വിവരം പറഞ്ഞു.ഇവര്‍ ഓടി ചെല്ലുമ്പോള്‍ ലിസിയും അനക്സും അനക്കമറ്റ നിലയില്‍ കിടക്കുവായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ മൂവരെയും വാഹനത്തില്‍കയറ്റി ആരക്കുന്നത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലിസിയുടെയും അനക്‌സിന്റെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഇരുവരുടെയും മൃതദേഹം പിറവത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വടവ് കോട് രാജര്‍ഷി മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ഈ വര്‍ഷം എസ് എസ് എല്‍സി പരീക്ഷ എഴുതിയിരിക്കുകയാണ് അനക്സ്.പരിക്കേറ്റ ആദിയ വെട്ടിക്കല്‍ സെന്റ് എഫ്രേംസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.  

Tags:    

Similar News