തൃശൂര്‍ പൂരം : ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നാളെ

പൂരം ചടങ്ങുകള്‍ ഒഴിവാക്കാതെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

Update: 2021-03-10 13:05 GMT

തൃശൂര്‍: പൂരം ചടങ്ങുകള്‍ ഒഴിവാക്കാതെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. ഇതുസംബന്ധിച്ച് ദേവസ്വം ഭാരവാഹികളുമായി ചര്‍ച്ച നടത്തുന്നതിന് ചീഫ് സെക്രട്ടറി വി.പി ജോയിയെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. നാളെ വൈകീട്ട് 5ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുമെന്നും മന്ത്രി.

Tags: