ഹജ്ജിന് അവസരം ലഭിച്ചവര്‍ക്ക് ഇന്ന് മുതല്‍ പണമടക്കാം

രണ്ട് ഗഡുക്കളും ഒരുമിച്ച് 2,01,000 രൂപ ഫെബ്രുവരി 15ന് മുന്‍പ് അടക്കാനും സാധിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് (www.hajcommittee.gov.in) മുഖേന തുക അടക്കാം.

Update: 2020-01-16 07:53 GMT

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചവര്‍ക്ക് ഇന്ന് മുതല്‍ പണമടക്കാം. ആദ്യഗഡുവായ 81,000 രൂപ ഫെബ്രുവരി 15ന് മുന്‍പായി അടക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ആകെ 2,01,000 രൂപയാണ് ഹജ്ജിന് അവസരം ലഭിച്ചവര്‍ അടക്കേണ്ടത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചവരെ നിശ്ചയിച്ചിരുന്നു.

രണ്ടാംഗഡു 1,20,000 രൂപ മാർച്ച് 15ന് മുന്‍പായി അടക്കണം. രണ്ട് ഗഡുക്കളും ഒരുമിച്ച് 2,01,000 രൂപ ഫെബ്രുവരി 15ന് മുന്‍പ് അടക്കാനും സാധിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് (www.hajcommittee.gov.in) മുഖേന തുക അടക്കാം.

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ എസ്ബിഐ, യുബിഐ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് പണമടക്കാനും സൗകര്യമുണ്ട്. ഇതിനുള്ള പേഇൻ സ്ലിപ്പും കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില് ലഭ്യമാണ്. ബാങ്ക് റഫറൻസ് നമ്പർ ഉപയോഗിച്ചാണ് തുക അടക്കേണ്ടത്. റഫറൻസ് നമ്പറും കവർ നമ്പറും രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പും ലഭിക്കും.

ഒന്നാം ഗഡു പണമടച്ച രസീതി (ഹജ്ജ് കമ്മിറ്റി കോപ്പി), പാസ്‌പോര്‍ട്ട്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ (രണ്ട് കോപ്പി, വൈറ്റ് ബാക്ക് ഗ്രൗണ്ട്), നേരത്തേ സമര്‍പ്പിച്ച ഹജ്ജ് അപേക്ഷയുടെ ഒപ്പിട്ട കോപ്പി, നേരത്തെ അടച്ച അപേക്ഷ ഫീസായ 300 രൂപയുടെ രസീതി, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് അല്ലെങ്കിൽ ചെക്ക് ലീഫിന്റെ പകർപ്പ് എന്നിവ സഹിതം കരിപ്പൂരിലെ ഹജ്ജ് ഹൗസിൽ ഫെബ്രുവരി 15ന് മുമ്പ് സമര്‍പ്പിക്കണം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോൺ: 0483 2710717, 2717571.

Tags:    

Similar News