തൊടുപുഴയിൽ കൊല്ലപ്പെട്ട ഏഴ് വയസുകാരന്റെ സഹോദരന്‍ ഇനി തിരുവനന്തപുരത്ത് കഴിയും

നാല് വയസുകാരന് രണ്ട് മാസം കൂടി മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിയാം. കുട്ടിയെ തിരുവനന്തപുരത്തെ നഴ്‌സറിയില്‍ ചേര്‍ത്തത് പരിഗണിച്ചാണ് സിഡബ്ല്യുസിയുടെ തീരുമാനം.

Update: 2019-06-18 10:35 GMT

തിരുവനന്തപുരം: തൊടുപുഴയില്‍ കൊല്ലപ്പെട്ട ഏഴ് വയസുകാരന്റെ ഇളയ സഹോദരനെ രണ്ട് മാസത്തേക്ക് കൂടി അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. കുട്ടി തിരുവനന്തപുരത്തെ വീട്ടില്‍ സന്തോഷവാനല്ലെന്ന അമ്മമ്മയുടെ വാദം തള്ളിയാണ് സിഡബ്ല്യുസി തീരുമാനം.

നാല് വയസുകാരന് രണ്ട് മാസം കൂടി മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിയാം. കുട്ടിയെ തിരുവനന്തപുരത്തെ നഴ്‌സറിയില്‍ ചേര്‍ത്തത് പരിഗണിച്ചാണ് സിഡബ്ല്യുസിയുടെ തീരുമാനം. കുട്ടിയെ അച്ഛന്റെ ബന്ധുക്കള്‍ക്ക് കൈമാറരുതെന്ന അമ്മമ്മയുടെ അപേക്ഷ ശിശുക്ഷേമ സമിതി വിശദമായി പരിശോധിച്ചു.

അമ്മമ്മയ്ക്ക് മാസത്തില്‍ ഒരു ദിവസം തിരുവനന്തപുരം സിഡബ്ല്യുസി ഓഫീസിലെത്തി കുട്ടിയെ കാണാം. തിരുവനന്തപുരത്തെ വീട്ടിലെ ഫോണിലൂടെ കുട്ടിയുമായി സംസാരിക്കാം. കുട്ടിയുടെ മാനസികവും ആരോഗ്യപരവുമായ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ തിരുവനന്തപുരം സിഡബ്ല്യുസിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിന്റെ ക്രൂരമര്‍ദ്ദത്തില്‍ പരിക്കേറ്റ കുട്ടിയുടെ സഹോദരനായ ഏഴ് വയസുകാരന്‍ രണ്ട് മാസം മുമ്പാണ് കൊല്ലപ്പെട്ടത്.

Tags:    

Similar News