തിരഞ്ഞെടുപ്പ് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താവും: ഉമ്മന്‍ചാണ്ടി
മാവേലിക്കര: അധികാരം ഉപയോഗിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തേര്‍വാഴ്ച നടത്തുകയാണെന്നും ഈ തിരഞ്ഞെടുപ്പ് സിപിഎമ്മിന്റഎ കൊലപാതക രാഷ്ട്രീയത്തിന് എതിരെയുള്ള വിധിയെഴുത്താവുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി നടന്ന കൊട്ടാരക്കര നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുസര്‍ക്കാര്‍ അധകാരത്തില്‍ വന്ന ശേഷം 30 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ആ കൊലപാതകങ്ങളിലെല്ലാം പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് സിപിഎമ്മാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ നാടിന്റെ വികസനത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ പ്രവര്‍ത്തിക്കുന്നവരെ കായികമായി കൈകാര്യം ചെയ്യുന്ന സമീപനമാണ് സിപിഎം നടത്തിവരുന്നത്. സാധാരണക്കാരെ മറക്കുന്ന, പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാത്ത ഒരു സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ചെയര്‍മാന്‍ ബേബി പടിഞ്ഞാറ്റിന്‍കര അധ്യക്ഷത വഹിച്ചു. പാലോട് രവി, യുഡിഎഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂര്‍, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ഡി ദേവരാദന്‍, അറയ്ക്കല്‍ ബാലകൃഷ്ണ്‍ പിള്ള, കെ സി രാജന്‍, എ എ അന്‍സറുദ്ദീന്‍, വാക്കനാട് രാധാകൃഷ്ണന്‍, കെ എസ് വേണുഗോപാല്‍, ജി രതികുമാര്‍, എഴുകോണ്‍ നാരായണന്‍, ബെന്നി കക്കാട്, കുളക്കട രാജു സി കെ രാധാകൃഷ്ണന്‍, സി ആര്‍ നജീബ്, ശരണ്യ മനോജ്, എഴുകോണ്‍ സത്യന്‍, സവിന്‍ സത്യന്‍, ഷാനവാസ് ഖാന്‍, ഒ രാജന്‍, മധുലാല്‍ സംബന്ധിച്ചു.