ശബരിമലയില്‍ യുവതി പ്രവേശനത്തിനു മതിയായ സൗകര്യങ്ങളില്ലെന്നു നിരീക്ഷക സമിതി റിപോര്‍ട്ട്

വളരെ കുറഞ്ഞ സൗകര്യങ്ങളാണ് സന്നിധാനത്തും നിലയ്ക്കലും പമ്പയിലുമുള്ളതെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു

Update: 2019-01-24 14:04 GMT

കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനത്തിനു മതിയായ സൗകര്യങ്ങളില്ലെന്നു ഹൈക്കോടതി നിരീക്ഷക സമിതി റിപോര്‍ട്ട്. സൗകര്യമില്ലാത്തതിനാല്‍ വിധി നടപ്പാക്കാന്‍ ഒരു വര്‍ഷത്തെയെങ്കിലും സമയം അനുവദിക്കേണ്ടതാണെന്നു നിരീക്ഷക സമിതി റിപോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് സിരിജഗന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നിരീക്ഷക സമിതിയാണ് റിപോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. വളരെ കുറഞ്ഞ സൗകര്യങ്ങളാണ് സന്നിധാനത്തും നിലയ്ക്കലും പമ്പയിലുമുള്ളതെന്നും റിപോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെ സാവകാശം നല്‍കുകയാണ് വേണ്ടതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട് . ശബരിമലയില്‍ യുവതി പ്രവേശനത്തിനു മതിയായ സൗകര്യങ്ങളൊരുക്കണമെന്നാവശ്യപ്പെട്ടു കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്ത് സമര്‍പ്പിച്ച ഹരജിയിലാണ് നിരീക്ഷക സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചത്. 

Tags:    

Similar News