കോച്ചിങ് സെന്ററിലെ മോഷണം: നിരവധി കേസുകളിലെ പ്രതി പിടിയില്‍

നിരവധി കേസുകളിലെ പ്രതിയായ തിരുവനന്തപുരം വട്ടിയൂര്‍കാവ് വാഴോട്ടുകോണം സ്വദേശി സെയ്ദാലിയെ (56) ആണ് മോഷണക്കുറ്റത്തിന് മ്യൂസിയം പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2020-01-25 19:30 GMT

തിരുവനന്തപുരം: കവടിയാറിലെ സിവില്‍ സര്‍വീസ് പരീക്ഷാ കോച്ചിങ് സെന്ററില്‍ കയറി എസി യൂനിറ്റ് മോഷ്ടിച്ച പ്രതി പോലിസിന്റെ പിടിയിലായി. നിരവധി കേസുകളിലെ പ്രതിയായ തിരുവനന്തപുരം വട്ടിയൂര്‍കാവ് വാഴോട്ടുകോണം സ്വദേശി സെയ്ദാലിയെ (56) ആണ് മോഷണക്കുറ്റത്തിന് മ്യൂസിയം പോലിസ് അറസ്റ്റ് ചെയ്തത്. ഗ്ലോബല്‍ അക്കാദമിയിലെയും സമീപസ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചങ്കിലും പ്രതിയെ തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള ദൃശ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇത്തരത്തില്‍ നടന്നിട്ടുള്ള സമാനകേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെക്കുറിച്ച് അന്വേഷിച്ചുവരവെ പോലിസ് തിരയുന്ന വിവരമറിഞ്ഞ് ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൊടുവിലാണ് സെയ്ദാലിയെ പിടികൂടിയത്.

പട്ടാപ്പകല്‍ മറ്റുള്ളവരുടെ ശ്രദ്ധതിരിച്ച് മോഷണം നടത്തുന്നതില്‍ അതിവിദഗ്ധനായ സെയ്ദായിയുടെ അറസ്‌റ്റോടെ തിരുവനന്തപുരം ജില്ലയില്‍ ഇത്തരത്തില്‍ നടന്നിട്ടുള്ള പല മോഷണക്കേസുകളെക്കുറിച്ചും വിവരം ലഭിച്ചിരിക്കുകയാണ്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി അന്വേഷിക്കും. ഇയാളുടെ സഹായികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മ്യൂസിയം പോലിസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, സബ് ഇന്‍സ്‌പെക്ടര്‍ ബി എം ഷാഫി, ശ്യാംരാജ്, സനല്‍കുമാര്‍, എഎസ്‌ഐ ഷാജി, എസ്‌സിപിഒമാരായ സജിത്ത്, മണികണ്ഠന്‍, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

Tags:    

Similar News