ചെറുകിട തേയില കര്‍ഷകര്‍ ദുരിതത്തില്‍

വന്‍കിട ഫാക്ടറികള്‍ പച്ചക്കൊളുന്ത് സ്വീകരിക്കുന്നത് നിര്‍ത്തിയതോടെയാണ് നൂറുകണക്കിനു തേയില കര്‍ഷകര്‍ ദുരിതത്തിലായത്. ഫാക്ടറികള്‍ കൊളുന്ത് എടുക്കാതെ വന്നതോടെ കിലോക്കണക്കിനു തേയിലയാണ് ദിവസവും നശിച്ചു പോകുന്നത്.

Update: 2019-06-07 11:22 GMT

ഇടുക്കി: ഉല്‍പാദനം ഉയര്‍ന്നിട്ടും പ്രയോജനം ലഭിക്കാതെ ഹൈറേഞ്ചിലെ ചെറുകിട തേയില കര്‍ഷകര്‍. വന്‍കിട ഫാക്ടറികള്‍ പച്ചക്കൊളുന്ത് സ്വീകരിക്കുന്നത് നിര്‍ത്തിയതോടെയാണ് നൂറുകണക്കിനു തേയില കര്‍ഷകര്‍ ദുരിതത്തിലായത്. ഫാക്ടറികള്‍ കൊളുന്ത് എടുക്കാതെ വന്നതോടെ കിലോക്കണക്കിനു തേയിലയാണ് ദിവസവും നശിച്ചു പോകുന്നത്.

13000 കര്‍ഷകരാണ് ഇടുക്കി ജില്ലയില്‍ തേയില കൃഷിയെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നത്. സ്‌കൂള്‍ തുറന്ന സാഹചര്യത്തിൽ വന്‍ കടക്കെണിയിലേക്കാണ് കര്‍ഷകര്‍ നീങ്ങുന്നത്. പച്ചക്കൊളുന്തിന് 12.89 രൂപയാണ് ടീ ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും എട്ട് രൂപയില്‍ താഴെയാണ് മിക്ക ഫാക്ടറികളും കര്‍ഷകര്‍ക്ക് നല്‍കുന്നത്. വേനല്‍ മഴ ശക്തമായതോടെ തോട്ടങ്ങളില്‍ കൊളുന്ത് ഉല്‍പാദനം വര്‍ധിച്ചതാണ് ചെറുകിട കര്‍ഷകരുടെ കൊളുന്ത് എടുക്കാതിരിക്കാന്‍ കാരണം.

പശുപ്പാറ, ചെമ്മണ്ണ്, ഹെലിബറിയ, പീരുമേട്, അരണക്കല്ല്, കരടിക്കുഴി, കോതപാറ, ഉപ്പുതറ, തുടങ്ങിയ ഫാക്ടറികളിലാണ് ചെറുകിട കര്‍ഷകര്‍ക്ക് പൂര്‍ണ്ണമായും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News