ലീഗ് പ്രവര്‍ത്തകന്റെ കൊല: പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കും

പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്േ്രടറ്റ് കോടതിയിലാണ് അപേക്ഷ നല്‍കുക. ഒന്നാം പ്രതി അഞ്ചുടി സ്വദേശി മുഫീസ്, നാലാം പ്രതി മഷ്ഹൂദ്, അഞ്ചാം പ്രതി താഹ എന്നിവരാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റിലുള്ളത്.

Update: 2019-10-28 01:58 GMT

മലപ്പുറം: താനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് കൊല്ലപ്പെട്ട കേസില്‍ റിമാന്റിലുള്ള മൂന്ന് പ്രതികളേയും കസ്റ്റഡിയില്‍ കിട്ടാന്‍ പോലിസ് ഇന്നു കോടതിയില്‍ അപേക്ഷ നല്‍കും. പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്േ്രടറ്റ് കോടതിയിലാണ് അപേക്ഷ നല്‍കുക. ഒന്നാം പ്രതി അഞ്ചുടി സ്വദേശി മുഫീസ്, നാലാം പ്രതി മഷ്ഹൂദ്, അഞ്ചാം പ്രതി താഹ എന്നിവരാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റിലുള്ളത്.

ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കേസിലെ ഗൂഡാലോചന അടക്കമുള്ള കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലിസ്. സംഭവ സ്ഥലത്ത് പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പും നടത്തേണ്ടതുണ്ട്. കേസില്‍ ഒളിവിലുള്ള ആറ് പ്രതികള്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സിപിഎമ്മാണ് കൊലയ്ക്ക് പിന്നിലെന്നാണ് ആരോപണം.  

Tags:    

Similar News