തൃശൂരില്‍ ചരക്ക് ലോറി ബൈക്കിലിടിച്ച് തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു

കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്ക് സവാള കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം എതിരെ വന്ന സൈക്കിളിലും തുടര്‍ന്ന് ബൈക്കിലും ഇടിക്കുകയായിരുന്നു.

Update: 2020-02-29 03:56 GMT

തൃശൂര്‍: തൃശൂര്‍-വലപ്പാട് ദേശീയപാതയില്‍ ചരക്ക് ലോറി ബൈക്കിലിടിച്ച് തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. വലപ്പാട് സ്വകാര്യ അഗ്രോ ഫാമിലെ ജീവനക്കാരായ തമിഴ്‌നാട് സേലം സ്വദേശികളായ ഇളങ്കോവന്‍ (40), രമ്യ (35) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം.

കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്ക് സവാള കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം എതിരെ വന്ന സൈക്കിളിലും തുടര്‍ന്ന് ബൈക്കിലും ഇടിക്കുകയായിരുന്നു. സൈക്കിള്‍ യാത്രികനായ ബംഗാള്‍ സ്വദേശിയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലപ്പാട് പോലിസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയില്‍ എടുത്തു.

Tags:    

Similar News