പരിസ്ഥിതി നിയമം ലംഘിച്ച് നിര്‍മാണ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുക:വെല്‍ഫെയര്‍ പാര്‍ട്ടി

ഫ് ളാറ്റ് വാങ്ങിയവര്‍ മിക്കവരും ഈ നിയമ ലംഘനം തിരിച്ചറിയാതെ തങ്ങളുടെ ആകെയുള്ള സമ്പാദ്യം ഇതില്‍ മുടക്കിയവരുമാണ്. പൊളിച്ചു നീക്കാനുള്ള കോടതി തീരുമാനത്തിന്റെ പശ്ചാത്തലം ശരിയാരിക്കത്തന്നെ ഈ യാഥാര്‍ഥ്യങ്ങളെയും ഉള്‍ക്കൊള്ളേണ്ടതുണ്ട്.

Update: 2019-09-13 11:41 GMT

തിരുവനന്തപുരം: മരടിലെ ഫ്ളാറ്റ് സമുച്ഛയം പൊളിച്ച് നീക്കി താമസക്കാരെ കുടിയൊഴിപ്പിച്ചല്ല പ്രശ്‌നം പരിഹരിക്കേണ്ടതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥ രാഷ്ട്രീയ നേതാക്കളെ ശിക്ഷിക്കുകയാണ് വേണ്ടതെന്നും അവരില്‍ നിന്ന് വലിയ തുക പിഴയായി ഈടാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അനധികൃതമായി നിര്‍മാണാനുമതി നേടിയെടുത്ത ബില്‍ഡര്‍മാരെ ശിക്ഷിക്കണമെന്നും ഇപ്പോള്‍ ഫ് ളാറ്റ് വാങ്ങിയവരെ കുടിയൊഴിപ്പിച്ചതുകൊണ്ട് പ്രശ്‌നം പരിഹാരമാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കേരളത്തില്‍ ഇത്തരത്തിലുള്ള നിരവധി അനധികൃത നിര്‍മാണങ്ങളുണ്ട്. ഇവക്കെല്ലാം അനുമതി നല്‍കിയ ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വങ്ങള്‍ സുഖമായി വിഹരിക്കുകയാണ്. ഫ് ളാറ്റ് സമുച്ഛയം പൊളിച്ചുനീക്കാന്‍ ഇനിയും 30 കോടി രൂപ ചെലവാക്കേണ്ടിവരും. ഈ സാമൂഹ്യ നഷ്ടത്തിന് പുറമേ പൊളിച്ചുനീക്കുന്ന അവശിഷ്ടങ്ങള്‍ തള്ളുന്നത് ഇതിലും വലിയ പരിസ്ഥിതി ആഘാതം വിളിച്ച് വരുത്തും. നിര്‍മാണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കപ്പെട്ട പ്രകൃതി വിഭവങ്ങള്‍ ഫലശൂന്യമാവുകയും വീണ്ടും ഇത്രയധികം പേര്‍ക്ക് പുതിയ താമസ സൗകര്യങ്ങള്‍ക്കായി അത്രയും പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കേണ്ടിയും വരും.

ഫ് ളാറ്റ് വാങ്ങിയവര്‍ മിക്കവരും ഈ നിയമ ലംഘനം തിരിച്ചറിയാതെ തങ്ങളുടെ ആകെയുള്ള സമ്പാദ്യം ഇതില്‍ മുടക്കിയവരുമാണ്. പൊളിച്ചു നീക്കാനുള്ള കോടതി തീരുമാനത്തിന്റെ പശ്ചാത്തലം ശരിയാരിക്കത്തന്നെ ഈ യാഥാര്‍ഥ്യങ്ങളെയും ഉള്‍ക്കൊള്ളേണ്ടതുണ്ട്. അനധികൃത നിര്‍മാണം നടത്തിയ ബില്‍ഡര്‍മാരില്‍ നിന്ന് ഫ് ളാറ്റുടമകള്‍ക്ക് പണം മടക്കിവാങ്ങി നല്‍കണം. പ്രശ്‌ന പരിഹാരത്തിന് കേരള സര്‍ക്കാര്‍ ഇടപെടണം. ഇനിയും ഇത്തരം പാരിസ്ഥിതിക നിയമ ലംഘനങ്ങള്‍ ഉണ്ടാകാനുള്ള സാഹര്യങ്ങള്‍ ഇല്ലാതാക്കത്തവണ്ണം നിയമ ലംഘകരെ ശിക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News