സുരക്ഷ: ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ഹരജികള്‍ ഇന്ന് പരിഗണിക്കും

ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംഘപരിവാരത്തില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ബിന്ദുവും കനകദുര്‍ഗയും കോടതിയെ സമീപിച്ചത്.

Update: 2019-01-18 02:14 GMT

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും സുരക്ഷ ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് ഇന്ന് പരിഗണിക്കും. ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംഘപരിവാരത്തില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ബിന്ദുവും കനകദുര്‍ഗയും കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. സുപ്രിംകോടതി വിധി അനുസരിച്ചാണ് ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത്. അതിന് ശേഷം കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇരുവരും ഹരജിയില്‍ പറയുന്നു. ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികള്‍ മുഴുവന്‍ സംഘപരിവാരത്തിന്റെ ആക്രമണത്തിന് വിധേയമാകുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ കോടതി വിധിക്ക് പ്രധാന്യമുണ്ട്.  

Tags:    

Similar News