മരടിലെ ഫ്ളാറ്റ് പൊളിക്കല്‍: സര്‍ക്കാരിനെക്കൊണ്ട് സാധ്യമായത് ചെയ്യിപ്പിക്കാമെന്ന് ഫ്‌ളാറ്റുടമകളോട് കൊടിയേരി ബാലകൃഷ്ണന്‍

കുടിയൊഴിപ്പിക്കുന്ന നിലപാടിനോട് സിപിഎമ്മിന് യോജിപ്പില്ല.കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ടിയാണ് സിപിഎം എന്നും കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഏതായാലും ഇന്നോ നാളെയോ ആരും ഇറങ്ങേണ്ടിവരില്ല.ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും കൊടിയേരി ബാലകൃ്ഷ്ണന്‍ വ്യക്തമാക്കി. സുപ്രിം കോടതി വിധിയനുസരിച്ച് ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ വലിയ പാരിസ്ഥിതി പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്

Update: 2019-09-14 10:23 GMT

കൊച്ചി: മരടിലെ അഞ്ചു ഫ്‌ളാറ്റ് പൊളിച്ചു മാറ്റണമെന്ന സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെക്കൊണ്ട് സാധ്യമായത് ചെയ്യിപ്പിക്കാമെന്ന് ഫ്‌ളാറ്റുടമകളോട് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. മരടിലെ ഫ്‌ളാറ്റ് സന്ദര്‍ശിച്ച അവരുമായി സംസാരിക്കവെയാണ് കൊടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്.നിയമ വശം നോക്കി വേണ്ടതു ചെയ്യിപ്പിക്കാം.ഫ്ളാറ്റില്‍ നിന്നും ഇറങ്ങിപോകേണ്ട സാഹചര്യമുണ്ടായാല്‍ ഒറ്റയ്ക്കായിരിക്കില്ലെന്നും കൊടിയേരി ബാലകൃഷ്ണന്‍ ഫ്‌ളാറ്റുടമകളോട് പറഞ്ഞു.കുടിയൊഴിപ്പിക്കുന്ന നിലപാടിനോട് സിപിഎമ്മിന് യോജിപ്പില്ല.കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ടിയാണ് സിപിഎം എന്നും കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഏതായാലും ഇന്നോ നാളെയോ ആരും ഇറങ്ങേണ്ടിവരില്ല.ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും കൊടിയേരി ബാലകൃ്ഷ്ണന്‍ വ്യക്തമാക്കി.

സുപ്രിം കോടതി വിധിയനുസരിച്ച് ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ വലിയ പാരിസ്ഥിതി പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഫ്‌ളാറ്റുടമകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണപ്രഖ്യാപിച്ച് നടത്തിയ സമ്മേളനത്തില്‍ പറഞ്ഞു.ഇപ്പോള്‍ ഇത് പൊളിക്കണമെങ്കില്‍ 50 കോടിരൂപയെങ്കിലും വേണ്ടിവരും. ഈ പണമുണ്ടെങ്കില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ കഴിയും.പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന അവശിഷ്ടം എവിടെ തള്ളുമെന്നതും പ്രശ്‌നമാണ്. വലിയ പാരിസ്ഥിതിക പ്രശ്‌നമാണ് മരട് മേഖലയാകെ ഉണ്ടാകാന്‍ പോകുന്നതെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.താമസക്കാരായ കുടുംബങ്ങള്‍ കുറ്റം ചെയ്തിട്ടില്ല.എല്ലാ നിയമങ്ങള്‍ക്കും അനുസരിച്ച് പണമടച്ച് ആധാരം രജിസ്റ്റര്‍ ചെയ്ത് വാങ്ങിയവരാണ്.നിര്‍മാതാക്കളാണ് നിയമലംഘനം നടത്തിയിരിക്കുന്നത് അവര്‍ക്കെതിരെയോ ഇതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയോ യാതൊരും നടപടിയും സുപ്രിം കോടതി നിര്‍ദേശിക്കുന്നില്ല. ഫ്ളാറ്റുടമസ്ഥരെ സുപ്രിം കോടതി കേട്ടില്ല എന്നാണ് വ്യക്തമാകുന്നതെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Tags:    

Similar News