കൊച്ചിയില്‍ മഹിളാ സംഘം പ്രസിഡന്റിനും പോലിസുകാരനും സൂര്യതാപമേറ്റു
മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് കമല സദാനന്ദനും ഡ്യൂട്ടിക്കിടയില്‍ പോലിസ് ഫ്‌ളൈയിംഗ് സ്‌ക്വാഡിലെ ഭരതന്‍ എന്ന ഉദ്യോഗസ്ഥനുമാണ് സൂര്യതാപമേറ്റത്.
കൊച്ചി: കൊച്ചിയില്‍ പാര്‍ടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സി പി ഐ മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് കമല സദാനന്ദനും ഡ്യൂട്ടിയ്ക്കിടയില്‍ പോലീസുകാരനും സൂര്യതാപമേറ്റു. മഹിളാ സംഘം ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനായിരുന്ന കമലാ സദാനന്ദന്‍ കൊച്ചിയിലെത്തിയത്. കലൂര്‍ സി പി ഐ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്തിയപ്പോഴാണ് രാവിലെ 11.30 ഓടെ ഇവര്‍ക്ക് സൂര്യതാപമേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടി. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് കണ്ണൂരിലുണ്ടായിരുന്ന പ്രോഗ്രാം റദ്ദാക്കി.കൊച്ചിയില്‍ ഡ്യൂട്ടിക്കിടയില്‍ പോലിസ് ഫ്‌ളൈയിംഗ് സ്‌ക്വാഡിലെ ഭരതന്‍ എന്ന ഉദ്യോഗസ്ഥനാണ് ഇന്ന് സൂര്യതാപമേറ്റത്്.ശാരീരിക തളര്‍ച്ചയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കരുവേലിപ്പടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു. കൊച്ചിയില്‍ കഴിഞ്ഞ ഏതാനും ദിവസമായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.