ബൈക്കില്‍ സഞ്ചരിക്കവെ യുവാവിന് സൂര്യാഘാതമേറ്റു

ബൈക്കില്‍ കോഴിക്കോട് പോയി വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് സൂര്യാഘാതമേറ്റ നിലയില്‍ രണ്ട് കൈമുട്ടുകളിലും പാട് കണ്ടെത്തിയത്.

Update: 2020-05-14 14:52 GMT

പയ്യോളി: ബൈക്കില്‍ സഞ്ചരിക്കവെ യുവാവിന് സൂര്യാഘാതമേറ്റു. പുറക്കാട് സ്വദേശി സഹീറിനാണ് (36) കഴിഞ്ഞ ദിവസം ഉച്ചയോടെ കോഴിക്കോടേക്കുള്ള യാത്രമധ്യേ സൂര്യാഘാതമേറ്റത്.

ജോലി സംബന്ധമായ ആവശ്യത്തിന് ബൈക്കില്‍ കോഴിക്കോട് പോയി വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് സൂര്യാഘാതമേറ്റ നിലയില്‍ രണ്ട് കൈമുട്ടുകളിലും പാട് കണ്ടെത്തിയത്. ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. 

Tags:    

Similar News