വേനല്‍കാലത്ത് സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് കര്‍ശന ഉപാധികളോടെ 20 ദിവസം ക്ലാസുകള്‍ നടത്താമെന്ന് ഹൈക്കോടതി

കഴിഞ്ഞ അധ്യയന വര്‍ഷം വിവിധ കാരണങ്ങളാല്‍ എത്ര ക്ലാസുകള്‍ നഷ്ടപ്പെട്ടു, ക്ലാസ് വേണമെന്ന പിടിഎയുടെ പ്രമേയം എന്നിവ ഉള്‍പ്പെടുത്തി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ സിബിഎസ്ഇ റീജ്യണല്‍ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കണം. പരമാവധി 20 ദിവസം വരെ മാത്രമേ ക്ലാസുകള്‍ക്ക് അനുമതി നല്‍കാവൂ

Update: 2019-04-05 15:06 GMT

കൊച്ചി:വേനല്‍കാലത്ത് സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് കര്‍ശനമായ ഉപാധികളോടെ 20 ദിവസം വരെ ക്ലാസുകള്‍ നടത്താമെന്ന് ഹൈക്കോടതി. കഴിഞ്ഞ അധ്യയന വര്‍ഷം വിവിധ കാരണങ്ങളാല്‍ എത്ര ക്ലാസുകള്‍ നഷ്ടപ്പെട്ടു, ക്ലാസ് വേണമെന്ന പിടിഎയുടെ പ്രമേയം എന്നിവ ഉള്‍പ്പെടുത്തി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ സിബിഎസ്ഇ റീജ്യണല്‍ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കണം. പരമാവധി 20 ദിവസം വരെ മാത്രമേ ക്ലാസുകള്‍ക്ക് അനുമതി നല്‍കാവൂയെന്നും 20 ദിവസത്തില്‍ കുറവ് ക്ലാസ് മതിയാവുമോയെന്ന് ഡയറക്ടര്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും ഉത്തരവില്‍ സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. വേനല്‍ചൂട് കുട്ടികളെ പ്രതികൂലമായി ബാധിക്കാത്ത വിധത്തില്‍ കുടിവെള്ളം, ബസ് സൗകര്യം, ഫാന്‍ എന്നിവ സ്‌കൂളുകള്‍ ഒരുക്കുന്നുണ്ടെന്ന് റിജ്യണല്‍ ഡയറക്ടര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    

Similar News