പീച്ചിയിലെ ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യ; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പദവിയില്‍നിന്ന് ഒഴിവാക്കി

പീച്ചി ബ്രാഞ്ച് സെക്രട്ടറി പി ജി ഗംഗാധരനെ സിപിഎം പദവിയില്‍നിന്ന് ഒഴിവാക്കി

Update: 2022-04-25 03:49 GMT

തൃശൂര്‍: പീച്ചിയില്‍ ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പീച്ചി ബ്രാഞ്ച് സെക്രട്ടറി പി ജി ഗംഗാധരനെ സിപിഎം പദവിയില്‍നിന്ന് ഒഴിവാക്കി. ഗംഗാധരന്‍ ഭീഷണിപ്പെടുത്തിയതായി ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു. പീച്ചി സ്വദേശി കെ ജി സജിയാണ് ആത്മഹത്യ ചെയ്തത്. സിഐടിയു വിട്ട് സ്വതന്ത്ര ചുമട്ടുതൊഴിലാളി കൂട്ടായ്മ രൂപികരിച്ചതിന്റെ വൈരാഗ്യമാണ് ഭീഷണിക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം

Tags: