വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നിഷേധിച്ചുവെന്ന് ; സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി

2020-21 വിദ്യാഭ്യാസ വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്താണ് കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ഫസീഹ് റഹ്മാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Update: 2021-07-05 14:11 GMT

കൊച്ചി: 2020-21 വിദ്യാഭ്യാസ വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ ഹരജി. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ഫസീഹ് റഹ്മാനാണ് ഹൈക്കോടതിയെ സമീപിച്ചത്.ഹരജിയില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെ സര്‍ക്കാര്‍ ഉത്തരവിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

എന്‍സിസിയും സ്‌കൗട്ടിന്റെയും ഭാഗമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വിദ്യാര്‍ഥികള്‍ക്ക് പോലും ഗ്രേസ്മാര്‍ക്ക് നിഷേധിച്ചവെന്നു ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. കൊവിഡ് മൂലം കലാ-കായിക മല്‍സരങ്ങള്‍ അടക്കമുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ തീരുമാനം.

വിദ്യാര്‍ഥിയുടെ മുന്‍വര്‍ഷത്തെ സംസ്ഥാന തല മല്‍സരങ്ങളിലെ പ്രകടത്തിന്റെ ശരാശരി നോക്കി ഗ്രേസ് മാര്‍ക്ക് നല്‍കാമെന്ന എസ് സിഇആര്‍ടി ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിക്കാകതെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.സ്‌കൗട്ട്,എന്‍സിസി, എന്‍എസ്എസ് എന്നിവയില്‍ അംഗങ്ങളായ വിദ്യാര്‍ഥികള്‍ കൊവിഡ് കാലത്ത് ചെയ്ത സേവനങ്ങള്‍ പരിഗണിച്ചെങ്കിലും ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതാണെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

Tags: