എഴുതിയ പരീക്ഷയ്ക്ക് ഹാജരായില്ലെന്ന്; വിദ്യാര്‍ഥികളെ തോല്‍പ്പിച്ച് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി

ബിഎ ഫങ്ഷണല്‍ ഇംഗ്ലീഷ് ഒന്നാം സെമസ്റ്റര്‍ പരീക്ഷയിലാണ് ഹാജരായ പരീക്ഷയ്ക്ക് ആബ്‌സന്റായെന്ന് കാണിച്ച് വിദ്യാര്‍ഥികളെ തോല്‍പ്പിച്ചിരിക്കുന്നത്. വളാഞ്ചേരി എംഇഎസ് കെവിഎം കോളജിലെ വിദ്യാര്‍ഥികളാണ് ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ചിരിക്കുന്നത്.

Update: 2019-10-05 18:21 GMT

മലപ്പുറം: എഴുതിയ പരീക്ഷയ്ക്ക് ഹാജരായില്ലെന്ന് കാണിച്ച് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഫലം പ്രസിദ്ധീകരിച്ചത് വിവാദമാവുന്നു. ബിഎ ഫങ്ഷണല്‍ ഇംഗ്ലീഷ് ഒന്നാം സെമസ്റ്റര്‍ പരീക്ഷയിലാണ് ഹാജരായ പരീക്ഷയ്ക്ക് ആബ്‌സന്റായെന്ന് കാണിച്ച് വിദ്യാര്‍ഥികളെ തോല്‍പ്പിച്ചിരിക്കുന്നത്. വളാഞ്ചേരി എംഇഎസ് കെവിഎം കോളജിലെ വിദ്യാര്‍ഥികളാണ് ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ചിരിക്കുന്നത്.


 ലിറ്ററേച്ചേഴ്‌സ് ഇന്‍ ഇംഗ്ലീഷ് വിഷയത്തിലാണ് എല്ലാ വിദ്യാര്‍ഥികളും ഹാജരായില്ലെന്നും തോറ്റതായും യൂനിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ പുറത്തുവിട്ട ഫലത്തില്‍ കാണിക്കുന്നത്. മറ്റു വിഷയങ്ങള്‍ക്ക് ഉയര്‍ന്ന ഗ്രേഡുമായി വിജയിച്ചപ്പോഴാണ് ഈ വിഷയത്തില്‍ തോറ്റതായി ഫലമുള്ളത്.


 ഇതെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. അധ്യാപകരെ വിളിച്ച് അന്വേഷിച്ചപ്പോഴും എന്തുസംഭവിച്ചെന്ന് മറുപടി ലഭിച്ചിട്ടില്ല. വിഷയത്തില്‍ യൂനിവേഴ്‌സിറ്റിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍. 



 


Tags:    

Similar News