വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; സംഘര്‍ഷത്തെ തുടര്‍ന്ന് ഫാത്തിമ കോളജ് അടച്ചു

കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപകരുടെ മാനസിക പീഡനത്തിനിരയായ ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം സംഘര്‍ഷത്തിലെത്തിയതോടെ കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജ് അടച്ചു.

Update: 2018-11-29 09:13 GMT

കൊല്ലം: കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപകരുടെ മാനസിക പീഡനത്തിനിരയായ ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം സംഘര്‍ഷത്തിലെത്തിയതോടെ കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജ് അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ റഗുലര്‍ ക്ലാസുകള്‍ ഉണ്ടാകില്ലെന്ന് പ്രിന്‍സിപ്പല്‍ വിന്‍സന്റ് ബി നെറ്റോ അറിയിച്ചു.

ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ എല്ലാ പരീക്ഷളും മാറ്റിവച്ചു. കോളജിന്റെ സ്വയംഭരണം എടുത്തുകളയുക, രാഖിയുടെ മരണത്തിനു ഉത്തരവാദികളാവരെ അറസ്റ്റ് ചെയ്യുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌യു ജില്ലാകമ്മിറ്റി നടത്തിയ മാര്‍ച്ചിനു നേരെ പോലിസ് ലാത്തിവീശി. ഇതില്‍ പ്രതിഷേധിച്ച് നാളെ കൊല്ലം ജില്ലയില്‍ കെഎസ്‌യു വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചു. അതിനിടെ, കോളജിലെ സൈക്കോളജി വിഭാഗം അധ്യാപകനും അച്ചടക്ക സമിതി തലവനുമായ പ്രഫ. സജിമോന്‍ താമസിക്കുന്ന അഞ്ചുകല്ലുംമൂട് രാമേശ്വരം നഗറിലെ 69 ാം നമ്പര്‍ വീടിനു നേരെ ഇന്നലെ അര്‍ധരാത്രി കല്ലേറുണ്ടായി. ജനല്‍ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. കൊല്ലം വെസ്റ്റ് പോലിസ് കേസെടുത്തു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

പുതിയ വകുപ്പുകള്‍ ചേക്കാനും സാധ്യതയുണ്ട്. സംഭവത്തില്‍ സംസ്ഥാന യുവജന കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തു. ഏഴ് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു. രാഖിയുടെ മൃതദേഹം

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയ്ക്കു കൊല്ലത്തെത്തിക്കും. കോളേജിനുള്ളിലേക്ക് മൃതദേഹവുമായി വിദ്യാര്‍ത്ഥികള്‍ എത്താനിടയുണ്ടെന്ന റിപോര്‍ട്ടുകളെ തുടര്‍ന്ന് കോളേജ് പോലിസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ്. 

Tags:    

Similar News