ഇനി ഉപദേശമില്ല; കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാൽ കർശന നടപടി: ഡിജിപി

കടകളിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നവർ കൃത്യമായ സാമൂഹിക അകലം പാലിക്കണം. ഒരു കടയിൽ ഒരേസമയം പരമാവധി അഞ്ച് പേരെ മാത്രമെ അനുവദിക്കൂ.

Update: 2020-06-25 08:00 GMT

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തവർക്കെതിരെ ഇനിമുതൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നില്ല. പലരും മാസ്ക് പോലും ധരിക്കുന്നില്ല. ഇനി ഇക്കാര്യത്തിൽ ഉപദേശം ഉണ്ടാകില്ലെന്നും അറസ്റ്റും പിഴയും ഉൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ ആറുജില്ലകൾ കേന്ദ്രീകരിച്ച് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. കടകളിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നവർ കൃത്യമായ സാമൂഹിക അകലം പാലിക്കണം. ഒരു കടയിൽ ഒരേസമയം പരമാവധി അഞ്ച് പേരെ മാത്രമെ അനുവദിക്കൂ. കടകളിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിന്നാൽ ഉടമയ്ക്കെതിരെയും ഒപ്പം കൂട്ടം കൂടി നിൽക്കുന്നവർക്കെതിരെയും നടപടി ഉണ്ടാകും. ഇക്കാര്യം ഉറപ്പ് വരുത്താനായി കൂടുതൽ പോലിസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഡിജിപി കൂട്ടിച്ചേർത്തു. 

Tags: