തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്
രണ്ടുവയസ്സും നാലുവയസ്സുമുള്ള കുഞ്ഞുങ്ങളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.
മലപ്പുറം: ജില്ലയില്‍ വിവിധയിടങ്ങളില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ടുവയസ്സും നാലുവയസ്സുമുള്ള കുഞ്ഞുങ്ങളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. പൊന്നാനിയിലാണ് രണ്ടുവയസ്സായ കുഞ്ഞിന് നേരേ തെരുവുനായയുടെ ആക്രമണമുണ്ടായത്. മറ്റ് മൂന്നുപേര്‍ക്ക് നേരെയും ആക്രമണമുണ്ടായി.
പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഞ്ചേരിയിലാണ് നഴ്‌സറി വിദ്യാര്‍ഥിയായ കുഞ്ഞിന് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.