മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം: എസ്ഡിപിഐ

ആരോഗ്യനില അതീവഗുരുതരമാണെന്നു വ്യക്തമായിട്ടും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ട ഇടപെടലുണ്ടാവാത്തത് ആശങ്കാജനകമാണ്.

Update: 2019-09-20 10:59 GMT

കോഴിക്കോട്: ബംഗളൂരുവില്‍ ഗുരുതരരോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ബാംഗ്ലൂര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അദ്ദേഹം വിചാരണ നേരിടുകയാണ്. ആരോഗ്യനില അതീവഗുരുതരമാണെന്നു വ്യക്തമായിട്ടും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ട ഇടപെടലുണ്ടാവാത്തത് ആശങ്കാജനകമാണ്. വിചാരണ നടപടികള്‍ അനന്തമായി നീളുന്നതാണ് വിദഗ്ധചികില്‍സ നല്‍കുന്നതിന് തടസ്സമായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വിദഗ്ധചികില്‍സ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

Tags: