താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

നിയമനം സംബന്ധിച്ച് ചട്ടങ്ങള്‍ ഉണ്ടോയെന്നും കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു

Update: 2021-02-17 11:02 GMT

കൊച്ചി: പൊതുമേഖല സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.നിയമനം സംബന്ധിച്ച് ചട്ടങ്ങള്‍ ഉണ്ടോയെന്നും കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.പിന്‍വാതില്‍ നിയമനങ്ങളില്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.

നിരവധി ഉദ്യോഗാര്‍ഥികള്‍ ജോലിക്കായി അവസരം കാത്തിരിക്കുമ്പോള്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് സാധാരണക്കാരായ ഉദ്യോഗാര്‍ഥികളുടെ ജീവിതം തകര്‍ക്കുന്നതാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഇതേ തുടര്‍ന്നാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തന്നതിലെ ചട്ടങ്ങള്‍ എന്തൊക്കെയാണെന്നത് സംബന്ധിച്ച് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്.നേരത്തെ കേരള ബാങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുളള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

Tags:    

Similar News