എസ്എസ്എല്‍സി പരീക്ഷാഫലം മെയ് എട്ടിനകം

പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി. മൂന്ന് ഘട്ടങ്ങളിലായാണ് എസ്എസ്എല്‍സി മൂല്യനിര്‍ണയം നടത്തിയത്.

Update: 2019-04-29 15:31 GMT

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം മെയ് എട്ടിനുള്ളില്‍ പ്രഖ്യാപിക്കും. പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി. മൂന്ന് ഘട്ടങ്ങളിലായാണ് എസ്എസ്എല്‍സി മൂല്യനിര്‍ണയം നടത്തിയത്. ആദ്യഘട്ടം ഏപ്രില്‍ 4 മുതല്‍ 12 വരെയും രണ്ടാം ഘട്ടം 16 മുതല്‍ 17 വരെയും മൂന്നാം ഘട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 25 ന് ആരംഭിച്ച് ഇന്നുമാണ് അവസാനിച്ചത്.

ടാബുലേഷനും മറ്റു നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കും. ഇത്തവണ 4,35,142 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. അതില്‍ 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ്. സ്വകാര്യ രജിസ്‌ട്രേഷന്‍ നടത്തി 1,867 കുട്ടികളും പരീക്ഷയെഴുതി. പ്ലസ്ടു പരീക്ഷാഫലവും തൊട്ടടുത്ത ദിവസം പ്രസിദ്ധീകരിക്കും. 2033 കേന്ദ്രങ്ങളിലായി 4,59,617 വിദ്യാര്‍ഥികളാണ് പ്ലസ് ടൂ പരീക്ഷയെഴുതിയത്. ഇതില്‍ 2,33,040 ആണ്‍കുട്ടികളും 2,26,577 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 

Tags:    

Similar News