കാസര്‍കോഡ് ഇരട്ടക്കൊലപാതകം: ശ്രീജിത്ത് നല്ല ഉദ്യോഗസ്ഥന്‍; പക്ഷേ അന്വേഷിക്കാനയച്ചവരെ വിശ്വാസമില്ലെന്ന് സുരേഷ്‌ഗോപി

അദ്ദേഹത്തെ അന്വേഷണത്തിന് നിയോഗിച്ച രാഷ്ട്രീയ തിമിരം ബാധിച്ചവരില്‍ യാതൊരു വിശ്വാസവുമില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കുന്നതിനടെയായിരുന്നു സുരേഷ്‌ഗോപി സിപിഎമ്മിനെതിരേ വിമര്‍ശനം നടത്തിയത്.

Update: 2019-02-24 08:56 GMT

കാസര്‍ഗോഡ്: സര്‍ക്കാരിനെയും സിപിഎമ്മിനെയും പരോക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി സുരേഷ്‌ഗോപി. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐജി ശ്രീജിത്ത് നല്ല ഉദ്യോഗസ്ഥനാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, അദ്ദേഹത്തെ അന്വേഷണത്തിന് നിയോഗിച്ച രാഷ്ട്രീയ തിമിരം ബാധിച്ചവരില്‍ യാതൊരു വിശ്വാസവുമില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കുന്നതിനടെയായിരുന്നു സുരേഷ്‌ഗോപി സിപിഎമ്മിനെതിരേ വിമര്‍ശനം നടത്തിയത്.

ശ്രീജിത്ത് അദ്ദേഹത്തിന്റെ ജോലി കൃത്യമായി ചെയ്യാന്‍ അറിയുന്ന ആളാണ്. എന്നാല്‍, ശ്രീജിത്തിനെ നിയോഗിച്ചവര്‍ അദ്ദേഹത്തെ എങ്ങനെ ഉപയോഗിക്കുമെന്നതില്‍ സംശയമുണ്ട്. കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. കൊലപാതകത്തിലെ സത്യാവസ്ഥ പുറത്തുവരണം. ടി പി വധക്കേസില്‍ ഗൂഢാലോചന പുറത്തുവരണം. കുഞ്ഞനന്തന്‍ ഒരു ഉറുമ്പിനെ പോലും കൊല്ലാത്ത ആളാണെങ്കില്‍ ഞാന്‍ ഷംസീറിനൊപ്പമാണ്. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതാണ് സിപിഎമ്മിന് രക്ഷാമാര്‍ഗം.

ഭരണത്തിലിരിക്കുമ്പോള്‍ ഹര്‍ത്താലിനെ എതിര്‍ക്കുന്നവര്‍ ഭരണം മാറുമ്പോള്‍ വാക്കുമാറ്റരുത്. ഞായറാഴ്ച രാവിലെയാണ് സുരേഷ്‌ഗോപി കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തിയത്. ബിജെപി പ്രാദേശിക നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ശരത് ലാലിന്റെയും കൃപേഷിന്റെയും ശവകുടീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചശേഷമാണ് സുരേഷ്‌ഗോപി മടങ്ങിയത്.

Tags:    

Similar News