ഓർഡിനൻസുകൾ നിയമമാക്കാൻ പ്രത്യേക സഭാസമ്മേളനം വിളിക്കണമെന്ന് സ്പീക്കർ

ഓർഡിനൻസുകൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കണം.

Update: 2019-06-17 13:08 GMT

തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളിൽ പുറപ്പെടുവിച്ച 15 ഓർഡിനൻസുകൾ നിയമമാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ റൂളിങ്. പതിനാലാം നിയമസഭയിൽ 224 നിയമങ്ങൾ പാസാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ബാക്കിവന്ന 15 ഓർഡിനൻസുകൾ യഥാസമയം നിയമമാക്കാനുള്ള നടപടി സ്വീകരിക്കാൻ കഴിഞ്ഞില്ല.

ഓർഡിനൻസുകൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കണം. നിയമസഭ ചേരുന്ന കാലത്ത് നിയമം പാസാക്കാതെ ശേഷം ഓർഡിനൻസുകൾ ഇറക്കുന്നത് അടിയന്തര സാഹചര്യത്തിലാണെന്നു സർക്കാർ ഉറപ്പു വരുത്തണമെന്നും എം ഉമ്മർ, എൻ ഷംസുദ്ദീൻ എന്നിവരുടെ ക്രമപ്രശ്നത്തിന് സ്പീക്കർ റൂളിങ് നടത്തി. 

Tags:    

Similar News