എസ്.പി ആര്‍ നിശാന്തിനി ഉപരിപഠനത്തിനായി വിദേശത്തേക്ക്

ഇന്‍റര്‍നാഷണല്‍ ചൈല്‍ഡ് സ്റ്റഡീസില്‍ പഠനത്തിനായാണ് നിശാന്തിനി വിദേശത്ത് പോകുന്നത്.

Update: 2019-10-02 11:47 GMT

തിരുവനന്തപുരം: ചെവനിങ് സ്കോളര്‍ഷിപ്പ് ലഭിച്ച് വിദേശത്ത് ഉപരിപഠനത്തിന് പോകുന്ന എസ്.പി ആര്‍.നിശാന്തിനിയ്ക്ക് പോലിസ് ആസ്ഥാനത്ത് യാത്രയയപ്പ് നല്‍കി. സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്റ അധ്യക്ഷത വഹിച്ചു. മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

ഇന്‍റര്‍നാഷണല്‍ ചൈല്‍ഡ് സ്റ്റഡീസില്‍ പഠനത്തിനായാണ് നിശാന്തിനി വിദേശത്ത് പോകുന്നത്. ലണ്ടനിലെ കിംഗ്സ് കോളേജിലാണ് ഒരു വര്‍ഷത്തെ മാസ്റ്റേഴ്സ് പഠനം. 2008 ബാച്ച് ഐ.പി.എസ് ഓഫീസറാണ് നിശാന്തിനി.

Tags: