മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം: ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരേ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി എസ്‌ഐഒ

Update: 2021-09-09 13:15 GMT

കോഴിക്കോട്: മതസ്പര്‍ധ വളര്‍ത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് എസ്‌ഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

ലൗ ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം വ്യത്യസ്ത മതസമുദായങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിനു തുരങ്കംവക്കുന്നതും മതസ്പര്‍ധ പരത്തുന്നതും സമൂഹത്തില്‍ മുസ്‌ലിംകള്‍ക്ക് നേരേ വിദ്വേഷം വളര്‍ത്തുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു.

Tags:    

Similar News