സില്‍വര്‍ ലൈന്‍:മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് നാളെ വിശദീകരണ യോഗം

രാവിലെ 11 ന് എറണാകുളം ടിഡിഎം ഹാളിലാണ് പരിപാടി

Update: 2022-01-05 09:57 GMT

കൊച്ചി: തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജനസമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം നാളെ എറണാകുളത്ത് ചേരും. രാവിലെ 11ന് എറണാകുളം ടിഡിഎം ഹാളിലാണ് പരിപാടി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags: