സിദ്ദീഖ് കാപ്പനെ രഹസ്യമായി എയിംസില്‍നിന്ന് മാറ്റിയ നടപടി: യുപി സര്‍ക്കാര്‍ കോടതിയെ കബളിപ്പിക്കുന്നു- കെഎംവൈഎഫ്

Update: 2021-05-08 07:40 GMT

തിരുവനന്തപുരം: വിദഗ്ധചികില്‍സയ്ക്കായി എയിംസിലേക്ക് മാറ്റിയ സിദ്ദീഖ് കാപ്പനെ പ്രാഥമിക ചികില്‍സ പോലും നല്‍കുന്നതിന് മുമ്പ് നിര്‍ബന്ധിതമായി ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച് യുപിയിലേക്ക് കൊണ്ടുപോയ പോലിസ് നടപടി കിരാതവും മനുഷ്യത്വരഹിതവും മാത്രമല്ല, സുപ്രിംകോടതിയെ വെല്ലുവിളിക്കുന്നതും കബളിപ്പിക്കുന്നതുമാണെന്ന് കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനിയും ജനറല്‍ സെക്രട്ടറി കാരാളി സുലൈമാന്‍ ദാരിമിയും പറഞ്ഞു.

സുപ്രിംകോടതിയെപ്പോലും പരസ്യമായി വെല്ലുവിളിക്കുന്ന തരത്തില്‍ യുപിയിലെ ഫാഷിസ്റ്റ് ഭരണകൂടം മാറുമ്പോള്‍ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ എവിടെയാണ് ഇനി നീതിക്കായി സമീപിക്കേണ്ടതെന്ന ആശങ്കയുണ്ട്. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നീതിന്യായ വ്യവസ്ഥയെ ധിക്കരിക്കുന്ന ഈ സമീപനത്തിനെതിരേ പൊതുസമൂഹം മൗനം വെടിയണമെന്നും നേതാക്കള്‍ പറഞ്ഞു.

Tags: