മൃതദേഹം താഴെയിറക്കാന്‍ 5000 രൂപ ആവശ്യപ്പെട്ടു: എസ്‌ഐ മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി

ദുര്‍ഗന്ധം കാരണം ആരും അടുത്തുവരാന്‍ പോലും തയ്യാറായില്ല

Update: 2019-03-28 04:41 GMT

എരുമേലി: വനത്തില്‍ തൂങ്ങിമരിച്ചയാളുടെ മൃതദേഹം താഴെയിറക്കാന്‍ 5000 രൂപ ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചയോടെ എരുമേലി കനകപ്പലം വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. താഴെയിറക്കാനുള്ള സഹായത്തിന്ന് പോലിസ് അഭ്യര്‍ഥിച്ചങ്കിലും ആരും ചെവിക്കൊണ്ടില്ല. ദുര്‍ഗന്ധം കാരണം ആരും അടുത്തുവരാന്‍ പോലും തയ്യാറായില്ല. എന്നാല്‍ സംഭവമറിഞ്ഞ എസ്‌ഐ സ്ഥലത്തെത്തി ഷൂസ് അഴിച്ചുവച്ച് 40 ഇഞ്ചോളം വണ്ണമുള്ള മരത്തില്‍ കയറി. 15 അടി ഉയരത്തില്‍ ചെന്ന് കെട്ടഴിച്ചു മൃതദേഹം താഴെയിറക്കി. തുടര്‍ന്ന് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹത്തിനു രണ്ടു ദിവസം പഴക്കമുണ്ടെഎന്നാണ് പോലിസ് പറയുന്നത്.







Tags: