അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെടിവയ്പ്; ഒരാള്‍ക്ക് പരിക്ക്, പ്രതി കസ്റ്റഡിയില്‍

ചരളില്‍ സ്വദേശി തങ്കച്ചനാണ് എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റത്.

Update: 2022-05-10 08:28 GMT

പ്രതീകാത്മക ചിത്രം

കണ്ണൂര്‍: അയ്യന്‍കുന്നില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു. ചരളില്‍ സ്വദേശി തങ്കച്ചനാണ് എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ തങ്കച്ചനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തങ്കച്ചന്റെ അയല്‍വാസി കൂറ്റനാല്‍ സണ്ണിയെ പോലfസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    

Similar News