ഷുഹൈബ് വധക്കേസില്‍ സിബിഐ: സുപ്രിംകോടതിയെ സമീപിക്കുമെന്ന് പിതാവ്

Update: 2019-08-02 08:59 GMT

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എടയന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ പിതാവ് സി പി മുഹമ്മദ്. ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ നിരവധി നേതാക്കന്‍മാര്‍ക്ക് പങ്കുള്ളതിനാലാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത്. കോടികള്‍ ചെലവഴിച്ച് അഭിഭാഷകനെ വച്ചത് കൊണ്ടാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ അപ്പീലില്‍ അനുകൂല വിധിയുണ്ടായത്. ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ചാണ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്ന് സുപ്രീംകോടതി അഭിഭാഷകനായ വിജയ് ഹന്‍സാരിയെ കൊണ്ടുവന്നതെന്നും മുഹമ്മദ് പറഞ്ഞു.




Tags:    

Similar News