വള്ളത്തില്‍ കപ്പലിടിച്ച് രണ്ട് മല്‍സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്

വേളിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ വള്ളം ഭാഗികമായി തകര്‍ന്നു.

Update: 2020-02-21 03:15 GMT

തിരുവനന്തപുരം: വേളിയില്‍ വള്ളത്തില്‍ കപ്പലിടിച്ച് രണ്ട് മല്‍സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അലോഷ്യസ്, ജെറി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

വേളിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ വള്ളം ഭാഗികമായി തകര്‍ന്നു. എങ്ങനെയാണ് കപ്പല്‍ വള്ളത്തില്‍ ഇടിച്ചതെന്നോ ഏത് കപ്പലാണ് ഇടിച്ചതെന്നോ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

Tags: