ഷെഫീഖ് അല്‍ ഖാസിമിക്കെതിരായ പോക്‌സോ കേസ്: ഇരയായ പെണ്‍കുട്ടിയെ അമ്മയക്കൊപ്പം വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവ്

ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന പെണ്‍കുട്ടിയെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടു അമ്മ കോടതിയെ സമീപിക്കുകയായിരുന്നു. അമ്മയ്‌ക്കൊപ്പം പോകണമെന്നു ജഡ്ജിയുടെ ചേംബറില്‍വെച്ച് പെണ്‍കുട്ടി ജഡ്ജിമാരോട് ആവശ്യപ്പെട്ടിരുന്നു.

Update: 2019-03-08 15:00 GMT

കൊച്ചി: ഷെഫീഖ് അല്‍ ഖാസിമിക്കെതിരായ പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടിയെ അമ്മയക്കൊപ്പം വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എ ഹരിലാല്‍, ജസ്റ്റിസ് ആനി ജോണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് പെണ്‍കുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു ഉത്തരവായത്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന പെണ്‍കുട്ടിയെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടു അമ്മ കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ ജഡ്ജിയുടെ ചേംബറില്‍വെച്ച് അമ്മയ്‌ക്കൊപ്പം പോകണമെന്നു കുട്ടി ജഡ്ജിമാരോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്അമ്മ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി മാറ്റി പുനപരിശോധനാ ഹരജിയായി സമര്‍പ്പിച്ചിരുന്നു.  

Tags: