ഷെഫീഖ് അല്‍ഖാസിമിക്കെതിരായ പോക്‌സോ കേസ്: ഇരയായ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയില്‍ തുടരണമെന്ന് ഹൈക്കോടതി

പെണ്‍കുട്ടിയെ അമ്മയുടെയൊപ്പം വിടണമെന്ന ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പ്രതി ഒളിവിലാണെന്നും അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു

Update: 2019-03-06 14:45 GMT

കൊച്ചി: ഷെഫീഖ് അല്‍ഖാസിമിക്കെതിരായ പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയില്‍ തുടരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ശരണാലയത്തിലേക്ക് തിരികെ അയക്കാന്‍ ജസ്റ്റിസുമാരായ കെ ഹരിലാല്‍, ആനി ജോണ്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. പെണ്‍കുട്ടിയെ അമ്മയുടെയൊപ്പം വിടണമെന്ന ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പ്രതി ഒളിവിലാണെന്നും അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.തുടര്‍ന്ന് പെണ്‍കുട്ടിയും അമ്മയുള്‍പ്പെടെയുള്ള രക്ഷകര്‍ത്താക്കളുമായി സംസാരിച്ചതിനു ശേഷമാണ് കോടതിയുടെ നടപടി. തല്‍ക്കാലം കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയില്‍ തുടരുന്നതാണ് ഉചിതമെന്ന് കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയെ വിട്ടു കിട്ടണമെന്ന മാതാവിന്റെ ആവശ്യം നിരസിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി കോടതി വിധി പറയാന്‍ മാറ്റി 

Tags:    

Similar News