ശബരിമല വിധി എതിരായാലും യുദ്ധത്തിനില്ലെന്ന് പന്തളം കുടുംബാംഗം

ദേവസ്വംബോര്‍ഡ് നയം വ്യക്തമാക്കിയതോടെ അവരില്‍നിന്ന് ഒരു സഹായവും ലഭിക്കുമെന്ന് അയ്യപ്പഭക്തന്മാര്‍ പ്രതീക്ഷിക്കേണ്ട

Update: 2019-02-06 13:46 GMT

പത്തനംതിട്ട: ശബരിമല വിധി എതിരായാലും രാഷ്ട്രീയക്കാരെ പോലെ യുദ്ധത്തിനില്ലെന്ന് പന്തളം കുടുംബാംഗം ശശികുമാരവര്‍മ്മ പറഞ്ഞു. ദേവസ്വം ബോര്‍ഡും സര്‍ക്കാരും യുവതീപ്രവേശനത്തെ അനുകൂലിച്ചതിനെതിരേ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സുപ്രിംകോടതിയിലെ വാദത്തോടെ ദേവസ്വംബോര്‍ഡിന്റെ നയം വ്യക്തമായി. ദേവസ്വംബോര്‍ഡും സര്‍ക്കാരും ഭക്തജനങ്ങള്‍ക്കൊപ്പമല്ല.ദേവസ്വംബോര്‍ഡ് നയം വ്യക്തമാക്കിയതോടെ അവരില്‍നിന്ന് ഒരു സഹായവും ലഭിക്കുമെന്ന് അയ്യപ്പഭക്തന്മാര്‍ പ്രതീക്ഷിക്കേണ്ട. ദേവസ്വം ബോര്‍ഡ് ഭക്തന്മാര്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്. കോടതിയുടെ പൂര്‍ണമായ വിധി വന്നാല്‍ ബാക്കികാര്യങ്ങള്‍ തീരുമാനിക്കാം. ഇനി ഫെബ്രുവരി 13നാണ് ഹര്‍ജികള്‍ പരിഗണിക്കുക. എന്നാല്‍ ഫെബ്രുവരി 12ന് കുംഭമാസ പൂജകള്‍ക്കായി നടതുറക്കും. ഇതിനാല്‍ വീണ്ടും സംഘര്‍ഷമുണ്ടാവുമോ എന്നാണ് ആശങ്കയുണ്ട്. എത്രയുംവേഗം കോടതി വിധി പറയുകയാണെങ്കില്‍ എളുപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News