ശബരിമല ഹര്‍ത്താലിനിടെ പൊലിസിനെ ആക്രമിച്ച മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം പൊന്നാനി സ്വദേശികളായ വൈശാഖ്, രഞ്ജിത്ത്, ബിനീഷ് എന്നിവരാണ് പിടിയിലായത്. ഇതോടെ ഹര്‍ത്താലിനിടെ എസ് ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചകേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

Update: 2019-01-23 02:48 GMT

മലപ്പുറം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ പോലിസിനെ ആക്രമിച്ച മൂന്ന് പേര്‍ പിടിയില്‍. മലപ്പുറം പൊന്നാനി സ്വദേശികളായ വൈശാഖ്, രഞ്ജിത്ത്, ബിനീഷ് എന്നിവരാണ് പിടിയിലായത്. ഇതോടെ ഹര്‍ത്താലിനിടെ എസ് ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചകേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

ശബരിമല ഹര്‍ത്താലിനിടെ പൊന്നാനി, എടപ്പാള്‍, ചങ്ങരംകുളം മേഖലകളില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വ്യാപക ആക്രമണമാണ് അഴിച്ചുവിട്ടത്. ഇതിനിടെ എടപ്പാളില്‍ നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും വിരട്ടിയോടിച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉപേക്ഷിച്ച ബൈക്കുകള്‍ ഇപ്പോഴും പോലിസ് കസ്റ്റഡിയിലാണുള്ളത്. 32 ബൈക്കുകളും ഇപ്പോഴും ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനിലാണ് സൂക്ഷിച്ചിട്ടുളളത്. ഇതില്‍ പതിനൊന്ന് ബൈക്കുകളുടെ ഉടമസ്ഥര്‍ വിവിധ കേസുകളില്‍ പ്രതികളാണ്. ബാക്കി 13 ബൈക്കുകളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ആക്രമണത്തില്‍ പങ്കെടുത്തവരാണ് ബൈക്ക് ഉപേക്ഷിച്ച് ഓടിയതെന്നാണ് പോലിസ് നിഗമനം. അറസ്റ്റ് ഭയന്ന് പലരും ഇതുവരെ സ്റ്റേഷനില്‍ എത്തിയിട്ടില്ല. അന്വേഷണം പൂര്‍ത്തിയായാലേ ബൈക്ക് ഉടമസ്ഥര്‍ക്ക് കൈമാറൂ എന്ന നിലപാടിലാണ് പൊലീസ്.

Tags:    

Similar News